India

ഇന്ധന വില കുതിച്ചുയരുന്നു ; ഉന്നത തലയോ​ഗം വിളിച്ച് പ്രധാനമന്ത്രി 

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് മോ​ദി യോ​ഗം വി​ളി​ച്ച​ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കുതിച്ചുയരുന്ന ഇ​ന്ധ​ന വി​ല വ​ർ​ധ​നയെ കുറിച്ച് ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉന്നതതലയോ​ഗം യോ​ഗം വി​ളി​ച്ചു. കേ​ന്ദ്ര​ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി, പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ എ​ന്നി​വർ യോ​ഗത്തിൽ സംബന്ധിച്ചു. രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് മോ​ദി യോ​ഗം വി​ളി​ച്ച​ത്. ​

രാജ്യത്ത് ഇ​ന്ധ​ന വി​ല ഇന്നും വ​ർ​ധി​ച്ചി​രു​ന്നു. പെ​ട്രോ​ളി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് 21 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന്  91.34 രൂ​പ​യും ഡീ​സ​ലി​ന് 80.10 രൂ​പ​യു​മാ​ണ്. പെ​ട്രോ​ളി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണ് മും​ബൈ​യി​ലേ​ത്.

ഡ​ല്‍​ഹി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 84 രൂ​പ​യും ഡീ​സ​ലി​ന് 75.45 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 87.39 രൂ​പ​യും ഡീ​സ​ലി​ന് 80.74 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന്  85.87 രൂ​പ​യും ഡീ​സ​ലി​ന് 79.21 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 86.25 രൂ​പ​യും ഡീ​സ​ലി​ന്  79.58 രൂ​പ​യു​മാ​ണ് വി​ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്