India

ഇന്ധന വില കുറച്ചില്ലെങ്കില്‍ മോദി വിവരമറിയും, വിമര്‍ശനവുമായി ബാബാ രാംദേവ്

ഇന്ധന വില കുറച്ചില്ലെങ്കില്‍ മോദി വിവരമറിയും, വിമര്‍ശനവുമായി ബാബാ രാംദേവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധനവില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും വരുന്ന തെരഞ്ഞെടുപ്പില്‍ വിവരമരിയുമെന്ന് ബാബാ രാംദേവ്. കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലീറ്ററിന് 40 രൂപയ്ക്കു വില്‍ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ആജ് തക് ചാനലിന്റെ പരിപാടിയിലാണ് രാംദേവിന്റെ പ്രതികരണം.

ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ മോദി സര്‍ക്കാര്‍ പ്രത്യാഘാതം നേരിടേണ്ടിവരും. രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താഴ്ന്നിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് രാംദേവ് കുറ്റപ്പെടുത്തി.

രാജ്യത്തെ സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോദിക്കു സാധിക്കും. കുതിക്കുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്നും അദ്ദേഹത്തിനറിയാം. പ്രധാനമന്ത്രി എത്രയും വേഗം  അതു ചെയ്‌തേ പറ്റു. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'