India

ഇന്ധനവില ഇനി എല്ലാദിവസവും പുതുക്കും

ഇന്ധനവില എല്ലാദിവസവും പുതുക്കാന്‍ തീരുമാനം പൊതുമേഖലാ എണ്ണ കമ്പനികളുടെ തീരുമാനം - സംവിധാനം ഈ മാസം 16ന് നിലവില്‍ വരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ധനവില എല്ലാദിവസവും പുതുക്കാന്‍ പൊതുമേഖലാ എണ്ണ കമ്പനികളുടെ തീരുമാനം.സംവിധാനം ഈ മാസം 16ന് നിലവില്‍ വരും. അഞ്ചുനഗരങ്ങളില്‍ കഴിഞ്ഞ മാസം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നു. 

പതിനഞ്ച് ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കുന്ന രീതിയായിരുന്നു നേരത്തെ എണ്ണ കമ്പനികള്‍ സ്വീകരിച്ചത്.  പരീക്ഷണാടിസ്ഥാനത്തില്‍ പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ എല്ലാദിവസവും എണ്ണ വില പുതുക്കിയിരുന്നു. ഇന്ധന വില ദിവസവും പുതുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍
മനസിലാക്കാനും പരിഹരിക്കാനുമായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി വിജയമായ സാഹചര്യത്തിലാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു, കാര്‍ നേരെ സെക്രട്ടേറിയറ്റിലേക്ക്, യുവാക്കള്‍ പിടിയില്‍

വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, സഹായത്തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

SCROLL FOR NEXT