India

ഇന്നവര്‍ ബുള്‍ഡോസറും കൊണ്ട് വന്നില്ല; മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസില്‍ കങ്കണയുടെ പ്രതികരണം

അനധികൃത നിര്‍മ്മാണത്തിന് ബംഗ്ലാവില്‍ നോട്ടീസ് പതിച്ച ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അനധികൃത നിര്‍മ്മാണത്തിന് ബംഗ്ലാവില്‍ നോട്ടീസ് പതിച്ച ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ' ഇന്നവര്‍ ബുള്‍ഡോസറും കൊണ്ടല്ല വന്നത്. പകരം, ഓഫീസില്‍ നടക്കുന്ന ലീക്കേജ് വര്‍ക്കുകള്‍ അവസാനിപ്പിക്കാന്‍ നോട്ടീസ് പതിച്ചിട്ട് പോയി' എന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചു. 

സോഷ്യല്‍ മീഡിയയില്‍ തന്റെ സുഹൃത്തുക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം കാരണമാണ് മുംബൈ കോര്‍പ്പറേഷന്‍ ബുള്‍ഡോസറുമായി വരാത്തത് എന്നും കങ്കണ അവകാശപ്പെട്ടു. ഒരുപാട് പേരില്‍ നിന്ന് തനിക്ക് പിന്തുണയും സ്‌നേഹവും ലഭിച്ചുവെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. 

നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തി എന്ന് കാണിച്ചാണ് കങ്കണയുടെ സബര്‍ബന്‍ ബാന്ദ്രയിലെ ബംഗ്ലാവില്‍ നോട്ടീസ് പതിച്ചത്.ശിവസേന നേതാക്കളുമായി കങ്കണ റണാവത്ത് വാക്‌പോര് നടത്തിയതിന് പിന്നാലെയാണ് ബിഎംസിയുടെ നടപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും