India

ഇന്ന് കോണ്‍ഗ്രസ് ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നു, നാളെ വോട്ടര്‍മാരെ കുറ്റപ്പെടുത്തും: ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് റാം മാധവ്

നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നത് ഉറപ്പാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നത് ഉറപ്പാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ബിജെപി വീണ്ടും കരുത്തുറ്റ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. നാളത്തെ പരാജയത്തിന് കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം പരിഹസിച്ചു. 

നേരത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ആരോപണമുന്നയിച്ചു, ഇപ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റപ്പെടുത്തുന്നു. നാളെ അവര്‍ വോട്ടര്‍മാരെയും കുറ്റപ്പെടുത്തു.- അദ്ദേഹം പറഞ്ഞു. 

നേരത്തെ വോട്ടിങ് മെഷീനുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വിവി പാറ്റുകള്‍ ആദ്യമെണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് തമ്മീഷന്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് റാം മാധവ് രംഗത്ത് വന്നിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ