India

ഇപ്പറയുന്നതെല്ലാം അസംബന്ധം; സോണിയയുടെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് കമല്‍ നാഥും ദിഗ് വിജയ് സിങ്ങും

ഇപ്പറയുന്നതെല്ലാം അസംബന്ധം; സോണിയയുടെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് കമല്‍ നാഥും ദിഗ് വിജയ് സിങ്ങും

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു മുമ്പായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു പിന്തുണ പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാക്കളായ കമല്‍ നാഥും ദിഗ് വിജയ് സിങ്ങും. സോണിയ അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

അപവാദ പ്രചാരണങ്ങളെ മറികടന്ന് 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത് സോണിയ ഗാന്ധിയാണെന്നതു മറക്കരുതെന്ന് കമല്‍ നാഥ് ട്വീറ്റ് ചെയ്തു. ആ വിജയമാണ് അടല്‍ ബിഹാരി വാജ്‌പേയിയെ വീട്ടില്‍ ഇരുത്തിയത്. സോണിയ ഗന്ധി അധ്യക്ഷ സ്ഥാനത്തുനിന്നു മാറണമെന്ന വാദം അസംബന്ധമാണ്. അധ്യക്ഷ സ്ഥാനത്തു തുടര്‍ന്ന് സോണിയ തുടര്‍ന്നും പാര്‍ട്ടിക്കു കരുത്തു പകരണമെന്ന് കമല്‍നാഥ് ട്വീറ്റില്‍ പറയുന്നു.

കോണ്‍ഗ്രസ് ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ് ഇതെന്ന് ദിഗ് വിജയ് സിങ്ങ് ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും അതിനു ശേഷവും ത്യാഗം ചെയ്ത കുടുംബം ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം. നെഹ്‌റു ഗാന്ധി കുടുംബം ഇല്ലാത്ത കോണ്‍ഗ്രസിനെക്കുറിച്ച് ആലോചിക്കാന്‍ പോവും ആവില്ല- ദിഗ് വിജയ് സിങ് പറഞ്ഞു.

സോണിയയുടെ നേതൃത്വം എല്ലാവരും അംഗീകരിച്ചാണ്. സോണിയ മാറാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ രാഹുല്‍ ഗാന്ധിയാണ് ആ സ്ഥാനത്തു വരേണ്ടത്. മറ്റാരെയും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല- ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടു.

മുഴുവന്‍ സമയ പ്രസിഡന്റു വേണമെന്നും കൂട്ടായ നേതൃത്വം ഉണ്ടാവണമെന്നും ആവശ്യപ്പെട്ട്, 23 സീനിയര്‍ നേതാക്കള്‍ സോണിയയ്ക്കു കത്തെഴുതയിതിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ്, നേതൃത്വത്തെ പിന്തുണച്ച് കമല്‍ നാഥും ദിഗ് വിജയ് സിങ്ങും രംഗത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT