India

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ക്കും: യശ്വന്ത് സിന്‍ഹ 

ഉടനെ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് ബിജെപി മറികടക്കുമെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉടനെ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് ബിജെപി മറികടക്കുമെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരു രാഷ്ട്രീയ നീക്കം മാത്രമാണെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു. ജമ്മു കശ്മീരില്‍ ഇതുകൊണ്ട് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെന്നും യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായാണ് യശ്വന്ത് സിന്‍ഹ അറിയപ്പെടുന്നത്.

ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ 1984ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മകന്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. 400ലധികം സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.  ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഈ റെക്കോര്‍ഡ് ബിജെപി തിരുത്തി കുറിക്കുമെന്നാണ് യശ്വന്ത് സിന്‍ഹ പറയുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് യശ്വന്ത് സിന്‍ഹയുടെ പ്രതികരണം.

കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തീര്‍ത്തും ഒരു രാഷ്ട്രീയ നീക്കം മാത്രമാണ്. കശ്മീരില്‍ ഇതുകൊണ്ട് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ലക്ഷ്യമിട്ടാണ് കശ്മീരുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ ബിജെപി കൈക്കൊണ്ടതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നോട്ടുനിരോധനത്തോട് ഈ നടപടിയെ യശ്വന്ത് സിന്‍ഹ താരതമ്യം ചെയ്തു.ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും നോട്ടുനിരോധനത്തെ എതിര്‍ത്തു. എന്നാല്‍ കളളപ്പണം പിടിച്ചെടുക്കുന്നതിനും മറ്റുമായി സ്വീകരിച്ച ശക്തമായ നടപടിയായാണ് വോട്ടര്‍മാര്‍ ഇതിനെ കണ്ടതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

നോട്ടുനിരോധനം ഒരു സാമ്പത്തിക നീക്കമായിരുന്നില്ല. രാഷ്ട്രീയ നീക്കമായിരുന്നു. സമാനമായ നടപടിയാണ് ജമ്മുകശ്മീരിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സ്വീകരിച്ച തീരുമാനമായതുകൊണ്ട് കശ്മീരില്‍ ഇതൊരു ചലനവും സൃഷ്ടിക്കില്ലെന്നും യശ്വന്ത് സിന്‍ഹ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT