പ്രതീകാത്മക ചിത്രം 
India

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചു; സഹോദരിമാര്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതില്‍ മനംനൊന്ത് സഹോദരിമാര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ സംബാല്‍ ജില്ലയിലാണ് സംഭവം. കവിത യാദവ്(19), സീമാ യാദവ് (18) എന്നീ സഹോദരിമാരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

 ലക്‌നൗ :  ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതില്‍ മനംനൊന്ത് സഹോദരിമാര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ സംബാല്‍ ജില്ലയിലാണ് സംഭവം. കവിത യാദവ്(19), സീമാ യാദവ് (18) എന്നീ സഹോദരിമാരുടെ മൃതദേഹമാണ് വീടിനടുത്ത മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്കണ്ടെത്തിയത്. 

പൊലീസെത്തി മൃതദേഹം മരത്തില്‍ നിന്ന് ഇറക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ കൃത്യമായ മരണകാരണം അറിയാനാവൂ. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്. വീട്ടുകാര്യങ്ങള്‍ പറഞ്ഞ് സഹോദരിമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.   പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവരുടെ പിതാവായ റാംവീര്‍ സിങാണ് മക്കളുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു കൂട്ടുകയായിരുന്നു. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായതിനാല്‍ റാംവീറിന്റെ പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോയിരുന്നില്ല. അച്ഛനൊപ്പം ഇരുവരും കൃഷിപ്പണികളാണ് ചെയ്തുവന്നിരുന്നത്.

 2014 ല്‍ ബദൂന്‍ ജില്ലയില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. അത്തരത്തിലുള്ള എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ അറിയാന്‍ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT