India

ഈ ഫോട്ടോയില്‍ കാണുന്ന ഞങ്ങളുടെ ജാസിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് അപേക്ഷ: രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയുടേത്

വേണു രാജാമണിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ ഫോട്ടോയില്‍ കാണുന്ന ഞങ്ങളുടെ അരുമയായ ജാസ് കഴിഞ്ഞദിവസംതൊട്ട് വീട്ടില്‍നിന്നും കാണാതായിരിക്കുകയാണ്. കണ്ടുകിട്ടുന്നവര്‍ ഞങ്ങളെ വിവരമറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന്
കാര്‍ത്തിക് വേണു
9650560472

രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയും മലയാളിയുമായ വേണു രാജാമണിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്. മകന്‍ കാര്‍ത്തിക് വേണുവായിരുന്നു പോസ്റ്റിട്ടത്. ജാസ് എന്ന് വിളിക്കുന്ന ഡാല്‍മേറ്റിയന്‍ ഇനത്തില്‍ പെടുന്ന പട്ടിക്കുട്ടിയെ കഴിഞ്ഞദിവസം എല്ലാവരും പുറത്തു പോയി തിരിച്ചുവന്നപ്പോഴാണ് കാണാതായത്. ചുവന്ന പട്ടയണിഞ്ഞ ഈ സുന്ദരിയുടെ പ്രത്യേകത രണ്ടു കണ്ണുകള്‍ക്കും രണ്ടു നിറങ്ങളാണ് എന്നതാണ്. ഒന്ന് വെള്ളയും മറ്റേത് ബ്രൗണ്‍ നിറവും.


പ്രസിഡന്റ്‌സ് എസ്റ്റേറ്റിലെ വീട്ടില്‍നിന്നാണ് ഇവളെ കാണാതായത്. ന്യൂഡല്‍ഹിയിലെ തല്‍ക്കാട്ടോറ റോഡിന്റെയും ഗുരുദ്വാര രാക്കബ് റോഡിന്റെയും സമീപപ്രദേശമാണ് ഇത്. ഈ വിവരം പരമാവധി ഷെയര്‍ ചെയ്ത് ജാസ് എന്ന തങ്ങളുടെ അരുമയെ എത്രയും കണ്ടെത്താന്‍ സഹായിക്കണമെന്നാണ് വേണു രാജാമണിയുടെ അപേക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT