പ്രതീകാത്മക ചിത്രം 
India

'ഈ മിണ്ടാപ്രാണി എന്തു പിഴച്ചു'; നായയുടെ സ്വകാര്യഭാഗത്ത് മരക്കഷ്ണം കുത്തിക്കയറ്റി, രക്തത്തില്‍ കുളിച്ച് അവശനിലയില്‍ 'നൂറി', പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് 

മഹാരാഷ്ട്രയില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ നായ അവശനിലയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ നായ അവശനിലയില്‍. രക്തത്തില്‍ കുളിച്ച് കിടന്ന നായയുടെ സ്വകാര്യഭാഗത്ത് മരക്കഷ്ണം കുത്തിക്കയറ്റി. പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുംബൈയിലാണ് നായയ്ക്ക് നേരെ കൊടും ക്രൂരത അരങ്ങേറിയത്. എട്ടുവയസ് പ്രായമുളള നൂറി എന്ന നായയാണ് പീഡനത്തിന് ഇരയായത്. മുംബൈയില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ചാണ് ആക്രമണത്തിന് ഇരയായത്. പവായിലെ ഗാലേരിയ മാളില്‍ നൂറി അവശനിലയില്‍ കിടക്കുന്നതായുളള വീഡിയോ കണ്ട് സ്ഥലത്തെത്തിയ ദേവി ഷെത്തും അമ്മയും ചേര്‍ന്നാണ് അടിയന്തര ചികിത്സ ഏര്‍പ്പാടാക്കിയത്.

രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നായ. 11 ഇഞ്ച് നീളമുളള മരക്കഷ്ണം പട്ടിയുടെ സ്വകാര്യ ഭാഗത്ത് കുത്തിക്കയറ്റിയ നിലയിലായിരുന്നു. ഉടന്‍ തന്നെ അടിയന്തര ചികിത്സ നല്‍കിയെങ്കിലും നായ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

'രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നായ. യാതൊരുവിധ പ്രതികരണവും ഉണ്ടായിരുന്നില്ല. നായ അനുഭവിച്ചത് നിങ്ങള്‍ കാണേണ്ടതാണ്. ഞങ്ങള്‍ നായയെ കാണുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കാതെ നടന്നുപോകുന്നതാണ് കണ്ടത്. തെരുവുനായ്ക്കളുടെ സംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു പരിഗണനയും നല്‍കാതെ ഉപേക്ഷിച്ച മട്ടിലായിരുന്നു ജനങ്ങളുടെ പെരുമാറ്റം'- ദേവി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT