പ്രതീകാത്മക ചിത്രം 
India

ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 26ന്; ജെഇഇ മെയ്ന്‍ പരീക്ഷ 18 മുതല്‍ 23 വരെ: കേന്ദ്രസര്‍ക്കാര്‍

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുളള അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയായ നീറ്റ് ജൂലൈ 26 ന് നടത്തുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുളള അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയായ നീറ്റ് ജൂലൈ 26 ന് നടത്തുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍. രാജ്യത്തെ വിവിധ ഐഐടികളിലേയ്ക്കുളള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയ്ന്‍ ജൂലൈയില്‍ വിവിധ തീയതികളിലായി നടക്കും. 18,20, 21,22,23 എന്നി തീയതികളിലായാണ് പരീക്ഷ നടക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഐഐടികളില്‍ ഉപരിപഠനത്തിനുളള ഐഐടി-ജെഇഇ ഉന്നതതല പ്രവേശനപരീക്ഷ ഓഗസ്റ്റില്‍ നടക്കും. ഇതിന്റെ പരീക്ഷാ തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കും. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റി വെച്ച പരീക്ഷകളുടെ തീയതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം