India

ഈ സൗന്ദര്യത്തിന് മുന്നില്‍ എന്ത് വേദന! കൈപ്പത്തിയില്‍ നിന്ന് അരിമണി തിന്ന് മയില്‍; വീഡിയോ വൈറല്‍

താന്‍ കണ്ടതില്‍വച്ച്  ഏറ്റവും നീളമുള്ള പീലികളാണ് ഈ മയിലിനുള്ളതെന്നും അദ്ദേഹം പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മയില്‍ പീലി വിടര്‍ത്തിയാടുന്നത് കണ്ടാല്‍ നോക്കി നില്‍ക്കാത്തവരായി ആരുണ്ടാകും. ആരും ഉണ്ടാകില്ലെന്നാണ് ഉത്തരം. മനുഷ്യനുമായി വളരെ എളുപ്പത്തില്‍ ചങ്ങാത്തം കൂടാത്തവരാണ് മയിലുകള്‍. എന്നാല്‍ ഈ വിഡിയോ കണ്ടാല്‍ ആ പറച്ചിലില്‍ കാര്യമില്ലെന്ന് വ്യക്തമാകും. എത്തിരാജന്‍ ശ്രീനിവാസനാണ് ഇത്തരത്തില്‍ ഒരു വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ഈ മയിലിന്റെ പീലിക്ക് അഞ്ചടി നീളമുണ്ടെന്നും താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നീളമുളള പീലിയാണിതെന്നും അദ്ദേഹം പറയുന്നു. മയില്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് അരിമണി കൊത്തിതിന്നുന്ന 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടതും ഷെയര്‍  ചെയ്തതും.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. അതില്‍ തന്നെ ചില രസകരമായ കമന്റുകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും