പ്രതീകാത്മക ചിത്രം 
India

ഉച്ചക്കഞ്ഞി മോശമെന്നു പറഞ്ഞ അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു

ഉച്ചക്കഞ്ഞി മോശമെന്നു പറഞ്ഞ അഞ്ചാം ക്ലാസുസാരനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: സ്‌കൂളിലെ ഉച്ചഭക്ഷണം മോശമെന്നു പരാതിപ്പെട്ട അഞ്ചാം ക്ലാസുകാരനെ പ്രിന്‍സിപ്പല്‍ ഇരുമ്പു വടികൊണ്ട് അടിച്ചു. അടിയേറ്റു പരുക്കു പറ്റിയ രാഹുല്‍ എന്ന പതിനൊന്നുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെറാഡൂണിലെ ഗവണ്‍മെന്റ് െ്രെപമറി സ്‌കൂളിലാണ് സംഭവം.

തിങ്കളാഴ്ച സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണം മോശമെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ പ്രിന്‍സിപ്പല്‍ നസ്‌റിന്‍ ഭാനുവിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥിയുടെ പരാതി ദേഷ്യത്തോടെയാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. കോപം കൊണ്ടുവിറച്ച പ്രിന്‍സിപ്പല്‍ രാഹുലിനെ ഇരുമ്പു വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റ രാഹുലിനെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പിതാവ് ധര്‍മേന്ദ്ര പസ്വാന്‍ ധന്‍വാല പൊലീസില്‍ പരാതി നല്‍കകോറോനേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാഹുലിന്റെ നില മെച്ചപ്പെട്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം