സോണിയ, രാഹുല്‍ (ഫയല്‍ ചിത്രം) 
India

'ഉണരൂ, ജനങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കൂ' ; ബിജെപിക്ക് ഉപദേശം ; കോണ്‍ഗ്രസിന് പരിഹാസപ്പെരുമഴ

ഉണരൂ ബിജെപി !. നിങ്ങളുടെ അജ്ഞതയും മല്‍സരക്ഷമതയില്ലായ്മയും രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപിക്ക് ഉപദേശവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ബിജെപിയെ ഉപദേശിക്കുന്നത്. ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകളും പരിഹാസങ്ങളുമാണ് കോണ്‍ഗ്രസിന് നേര്‍ക്ക് ഉയരുന്നത്.

'ഉണരൂ ബിജെപി !. നിങ്ങളുടെ അജ്ഞതയും മല്‍സരക്ഷമതയില്ലായ്മയും രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇനിയെങ്കിലും ധാര്‍ഷ്ട്യം  ഉപേക്ഷിച്ച്, ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനാണ്' ട്വീറ്റില്‍ കോണ്‍ഗ്രസ് ഉപദേശിക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരെ മുന്‍ധനമന്ത്രി പി ചിദംബരം നടത്തിയ രൂക്ഷവിമര്‍ശനം അടങ്ങുന്ന വീഡിയോ സഹിതമാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്.

രണ്ടു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ചിദംബരം തൊഴിലില്ലായ്മയെക്കുറിച്ച് പ്രതിപാദിക്കുന്നു. രാജ്യത്തെ സമ്പദ് രംഗം ഐസിയുവിലാണെന്നും ചിദംബരം വിമര്‍ശിക്കുന്നുണ്ട്. ഈ ട്വീറ്റില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ബിജെപിയേ മറന്നേക്കൂ- ആദ്യം നിങ്ങളെപ്പറ്റി ചിന്തിക്കൂ. നിങ്ങള്‍ ഇപ്പോള്‍ തന്നെ തകര്‍ന്നനിലയിലാണെന്നും അലോക് ഗുപ്ത എന്നയാള്‍ ട്വീറ്റ് ചെയ്തു. നിങ്ങളാണ് ആദ്യം ഉറങ്ങിയത്, മറ്റുള്ളവര്‍ തന്നെത്താനെ എഴുന്നേറ്റുകൊള്ളുമെന്നും ബാപു എന്നയാള്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT