India

ഉത്തര്‍ പ്രദേശിന് പിന്നാലെ ഡെല്‍ഹിയിലും അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചു

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒഴിവു ദിവസങ്ങള്‍ വെട്ടിക്കുറച്ചതിനു പിന്നാലെ ഡെല്‍ഹിയിലും അതേ നടപടി പിന്തുടരാന്‍ ശ്രമം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒഴിവു ദിവസങ്ങള്‍ വെട്ടിക്കുറച്ചതിനു പിന്നാലെ ഡെല്‍ഹിയിലും അതേ നടപടി പിന്തുടരാന്‍ ശ്രമം. ആം ആദ്മി സര്‍ക്കാരിന്റെ ഈ നടപടി ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് അറിയില്ല.

പ്രമുഖരുടെ ജന്‍മദിനവും ചരമദിനവുമാണ് അവധി ദിവസങ്ങളില്‍ നിന്നും ഒഴിവാക്കുക. യുപി സര്‍ക്കാരും അങ്ങനെത്തന്നെയാണ് ചെയ്തത്. ഒഴിവാക്കാന്‍ പോകുന്ന ദിവസങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ കിട്ടിയിട്ടില്ല. യുപിയില്‍ നബിദിനമുള്‍പ്പെടെയുള്ള 15 അവധി ദിനങ്ങള്‍ റദ്ദാക്കിയിരുന്നു.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍  ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് നല്ല തുടക്കമാണ് നടത്തിയതെന്നും യു.പി സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ പിന്തുടരാനും ഉള്‍ക്കൊള്ളാനും എപ്പോഴും സര്‍ക്കാരും പാര്‍ട്ടിയും തയ്യാറാണെന്നും സിസോദിയ ട്വീറ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT