India

ഉത്തര്‍പ്രദേശില്‍ കശാപ്പുശാലകള്‍ പൂട്ടിയതോടെ ഇവരുടെ ജീവിതം പട്ടിണിയില്‍

ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തോടെ പട്ടിണിയിലായിരിക്കുകയാണ് കാന്‍പൂര്‍ മൃഗശാലയിലെ മാംസഭുക്കുകളായ മൃഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് യോഗി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് കശാപ്പുശാലകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. തീരുമാനം വന്നതോടെ പട്ടിണിയിലായത് കാന്‍പൂര്‍ മൃഗശാലയിലെ മൃഗങ്ങളാണ്. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് എങ്ങനെ ഭക്ഷണം നല്‍കുമെന്ന് ആശങ്കയിലാണ് മൃഗശാല അധികൃതര്‍. 

കാന്‍പൂരിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നാല് അറവുശാലകളില്‍ നിന്നായിരുന്നു മൃഗശാലയിലേക്ക് ഇറച്ചികള്‍ എത്തിച്ചിരുന്നത്. അവ നാലും പൂട്ടിയതോടെയാണ് മൃഗങ്ങള്‍ക്ക് നല്‍കാന്‍ ഇറച്ചി ലഭിക്കാതെയായത്. യുപിയില്‍ ബിജെപി സര്‍ക്കാര്‍  അധികാരത്തില്‍ എത്തിയാല്‍ അറവുശാലകള്‍ പൂട്ടുമെന്ന് ബിജെപി  ഉറപ്പു നല്‍കിയിരുന്നു. ചരിത്രവിജയം നേടിയതോടെ സംസ്ഥാനത്തെ അറവുശാലകള്‍ പൂട്ടാന്‍ യോഗി ആദിത്യനാഥിന്റെ ആദ്യമന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

കാന്‍പൂര്‍ മൃഗശാലയില്‍ സിംഹവും കടുവയും ഉള്‍പ്പെടെ മാംസഭുക്കുകളായ 70 മൃഗങ്ങളാണുള്ളത്. ഒരുദിവസം ഒരു ആണ്‍മൃഗത്തിന് 12 കിലോ ഇറച്ചിയാണ് വേണ്ടത്. പെണ്‍മൃഗത്തിനാകട്ടെ 10 കിലോ ഇറച്ചി വേണം. ഒരു ദിവസം ഏകദേശം 150 കിലോ പോത്തിറച്ചിയെങ്കിലും വേണം മൃഗങ്ങള്‍ക്ക് നല്‍കാന്‍. എന്നാല്‍ ഇറച്ചി ലഭിക്കാത്തതോടെ കഷ്ടത്തിലായിരിക്കുന്നത് മൃഗങ്ങളും കോണ്‍ട്രാക്ടറുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

വീടിനകത്ത് ​ഗ്യാസ് കുറ്റിക്കടുത്തു നിന്ന് പാമ്പു കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം

ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യണം; മെറ്റയോട് ഹൈക്കോടതി

താരങ്ങള്‍ക്ക് നിരന്തരം പരിക്ക്, ഫിറ്റ്നസ് നിലവാരത്തില്‍ ഇടിവ്; ഇന്ത്യന്‍ ടീം ഫിസിയോയുടെ കരാര്‍ അവസാനിപ്പിച്ച് ബിസിസിഐ