India

ഉത്തര്‍പ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു;  20പേര്‍ വെന്തുമരിച്ചു

ഉത്തര്‍പ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് 20 പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കനൗജ് ജില്ലയിലെ ചിലൊയിലാണ് അപകടം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് 20 പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കനൗജ് ജില്ലയിലെ ചിലൊയിലാണ് അപകടം നടന്നത്.

ജയ്പുരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കൂട്ടിയിടിയെത്തുടര്‍ന്ന് കത്തിയ വാഹനത്തിലെ തീ അണയ്ക്കാന്‍ അരമണിക്കൂറിലധികം വേണ്ടിവന്നു.

40 പേരുള്ള ബസ്സില്‍ നിന്ന് 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും 20 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത്രയും പേര്‍ രക്ഷപ്പൈടാന്‍ സാധ്യത കുറവാണെന്നും കാണ്‍പുര്‍ ഐജി മോഹിത് അഗര്‍വാല്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധി സംഭാവന നൽകി, പപ്പു യാദവ് 'ചോർത്തി'; രാമക്ഷേത്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ തെരുവ് നാടകം - വിഡിയോ

ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

'ആ സീരിയലോടെ നിര്‍ത്തി, ഇല്ലായിരുന്നുവെങ്കില്‍ സിനിമയിലേക്ക് എത്തില്ലായിരുന്നു'; അനൂപ് മേനോന്‍ പറയുന്നു

വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി