India

ഉത്തർപ്രദേശ് സമ്പൂർണ ലോക്ക്ഡൗണിലേക്ക്; ഇന്ന് അർധ രാത്രി മുതൽ നിലവിൽ

ഉത്തർപ്രദേശ് സമ്പൂർണ ലോക്ക്ഡൗണിലേക്ക്; ഇന്ന് അർധ രാത്രി മുതൽ നിലവിൽ

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡ‍ൗൺ. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ക്ഡൗൺ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്ക് അവസാനിക്കും.

അവശ്യ സർവീസുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ, അവശ്യ വസ്തുക്കളുടേതല്ലാത്ത കടകൾ, റെസ്‌റ്റോറന്റുകൾ എന്നിവയെല്ലാം ലോക്ഡൗണിൽ അടച്ചിടും. ബസുകളുൾപ്പെടെയുള്ള പൊതുഗതാഗത മാർഗങ്ങളും ഈ ദിവസങ്ങളിൽ നിരോധിച്ചിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്തേക്കെത്തുന്ന ട്രെയിനുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് പ്രത്യേക ബസ് സർവീസുകളെ ആശ്രയിക്കാം. ഹൈവേകളിലെയും റോഡുകളിലെയും അറ്റക്കുറ്റപണികൾക്ക് തടസം നേരിടില്ല. ഗ്രാമീണ മേഖലയിൽ ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാനും അനുമതിയുണ്ട്.

മെയ് മാസത്തിൽ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ എടുത്തുമാറ്റിയ ശേഷം ആദ്യമായാണ് യുപിയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. 30,000 പേർക്കാണ് യുപിയിൽ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് ടെസ്റ്റുകൾ നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT