India

ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചു; അമ്മയും ബന്ധുവും മരിച്ചു, പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക് 

ബന്ധുവിനെ സന്ദർശിച്ച് വരുന്ന വഴിയായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശ്: ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് അപകടം. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

റാബറേലിയില്‍ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്. ബന്ധുവിനെ സന്ദർശിച്ച് വരുന്ന വഴിയായിരുന്നു അപകടം. പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. 

2017 ജൂണ്‍ നാലിന് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാർ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഒരാഴ്ചയ്ക്കു ശേഷം എംഎല്‍എയുടെ സംഘം തന്നെ തട്ടിക്കൊണ്ടുപോവുകയും കൂട്ട ബലാത്സംഗത്തന് ഇരയാക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ബിജെപി എംഎല്‍എക്കെതിരെ രം​ഗത്തെത്തിയതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

'വാനപ്രസ്ഥത്തിലെ ആ സീന്‍ എനിക്ക് ഇന്നും അത്ഭുതമാണ്'; എത്ര ശ്രമിച്ചാലും റീക്രിയേറ്റ് ചെയ്യാനാകില്ലെന്ന് സെറിന്‍ ഷിഹാബ്

'എട്ട് മണിക്കൂർ ഉറങ്ങും, വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാൻ'; ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അരവിന്ദ് സ്വാമിയുടെ മറുപടി

ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

'ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ചവര്‍ ഇത്തരം ജല്‍പ്പനങ്ങള്‍ നടത്തുന്നത് മര്യാദകേട്'; അടൂര്‍ പ്രകാശിനെതിരെ ആര്‍ ചന്ദ്രശേഖരന്‍