India

ഉപതെരഞ്ഞെടുപ്പില്‍ ജയം; മേഘാലയയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷി

ഉപതെരഞ്ഞെടുപ്പില്‍ ജയം; മേഘാലയയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മേഘാലയയില്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ കോണ്‍ഗ്രസ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇതോടെ, സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീരിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ അവകാശവാദത്തിനു കരുത്തേറി.

അംപാതി സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ മകള്‍ മിയാനി ഡി ശിരയാണ് ജയിച്ചത്. ഭരണകക്ഷിയായ എന്‍ഡിപിയുടെ ക്ലമന്റ് മോമിനെ 3191 വോട്ടിനു തോല്‍പ്പിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയം നേടിയത്. 

മേഘാലയ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിനും ഭരണ സഖ്യത്തിനു നേതൃത്വം നല്‍കുന്ന എന്‍പിപിക്കും 20 സീറ്റു വീതമാണ് ഉള്ളത്. അംപാതിയിലെ ജയം കൂടിയായതോടെ കോണ്‍ഗ്രസിന് 21 സീറ്റായി. എന്‍പിപി നേതാവ് കോണ്‍റാഡ് സാംഗ്മ ബിജെപിയുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രിപദത്തിലേറിയത്. 

എന്‍പിപിക്ക് ഇരുപതും യുഡിപിക്ക് ആറും പിഡിഎഫിന് നാലും എച്ച്എസ്പിഡിപിക്കും ബിജെപിക്കും രണ്ടും വീതം നിയമസഭാംഗങ്ങളാണുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT