പ്രതീകാത്മക ചിത്രം 
India

ഉറക്കമുണര്‍ന്ന അമ്മ കണ്ടത് ഇളയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്, പിതാവ് അറസ്റ്റില്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മൂത്തമകളും

ഒരുവര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മൂത്തകുട്ടി പൊലീസിന് മൊഴി നല്‍കി

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഇളയമകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ഹൈദരബാദിലെ ദണ്ടിഗലിലാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ പിടികൂടുകയായിരുന്നു.

പിതാവിനെ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് കുടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത്. പിതാവ് ഒരുവര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മൂത്തകുട്ടി പൊലീസിന് മൊഴി നല്‍കി.

ജനുവരി മുതലാണ് ഇയാള്‍ ഇളയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. രണ്ട് പെണ്‍കുട്ടികളും മാതാപിതാക്കളും ഒരു മുറിയിലാണ് കിടന്നുറങ്ങാറ്. അര്‍ധരാത്രിക്ക് ശേഷം ഭാര്യയുറങ്ങിയാല്‍ മൂത്തമകളെ ലൈംഗികമായി പീഡിപ്പിക്കും. വെള്ളിയാഴ്ച രാത്രി യുവതി രാത്രി ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ പിതാവ് ഇളയമകളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറയുന്നു.

ഇളയമകള്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. മൂത്തപെണ്‍കുട്ടി മാനസികമായ തകര്‍ന്ന നിലയിലാണ്. മൂത്തകുട്ടിയെ ഇയാള്‍ ഒരുവര്‍ഷത്തിലധികമായി ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ തന്നെയും ഇളയമകളെയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഭാര്യയുടെ പരാതിയില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT