India

'പ്രേതങ്ങള്‍ വേട്ടയാടുന്നു, ഉറങ്ങാന്‍ പോലും പറ്റുന്നില്ല'; നാല് കുഞ്ഞുങ്ങളെ യുവതി കിണറ്റിലെറിഞ്ഞ് കൊന്നു

കണ്ണടച്ചാലുടന്‍ പ്രേതങ്ങള്‍ ശല്യം ചെയ്യാനായി എത്തുന്നുവെന്നും ഉറക്കം നഷ്ടപ്പെടുന്നതായും ഇവര്‍ നേരത്തെ ബന്ധുക്കളോട് പറഞ്ഞിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര: ആത്മാക്കളുടെ ശല്യം കാരണം ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്ന കാരണത്താല്‍ നാല് കുഞ്ഞുങ്ങളെ യുവതി കിണറ്റിലെറിഞ്ഞ് കൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും അഞ്ച് മക്കളെയും കിണറ്റിലെറിഞ്ഞ്
 പഞ്ച് പിപ്ല സ്വദേശിയായ ഗീത ഭല്യ കിണറ്റിലേക്ക് ചാടിയിരുന്നു. ഇവരെയും പത്ത് വയസുകാരിയായ മകളെയും നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചുവെങ്കിലും നാല് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഒന്ന്, ഒന്നര, എട്ട് വയസ് പ്രായമാണ് മരിച്ച കുഞ്ഞുങ്ങള്‍ക്കുള്ളത്. 

കണ്ണടച്ചാലുടന്‍ പ്രേതങ്ങള്‍ ശല്യം ചെയ്യാനായി എത്തുന്നുവെന്നും ഉറക്കം നഷ്ടപ്പെടുന്നതായും ഇവര്‍ നേരത്തെ ബന്ധുക്കളോട് പറഞ്ഞിരുന്നു. 
എന്നാല്‍ സാമ്പത്തികമായി ഇവര്‍ക്ക് കടുത്ത ബുദ്ധിമുട്ടുകളുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നതായും അയല്‍വാസികള്‍ വെളിപ്പെടുത്തി. 

 അമ്പലത്തില്‍ പോകുന്നുവന്ന് പറഞ്ഞാണ് കുട്ടികളുമായി വീടുവിട്ടിറങ്ങിയ യുവതി കൃഷിയിടത്തിന്റെ നടുവിലുള്ള കിണറ്റില്‍ ചാടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി