India

ഉറുദുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിന് ബി എസ് പി നേതാവിന്റെ പേരില്‍ കേസ്; കേസെടുത്തത് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്

ഉറുദുവില്‍ പ്രതിജ്ഞ ചൊല്ലിയതിന് ഹുസൈനിനെ ബിജെപി കൗണ്‍സിലര്‍മാര്‍ തല്ലിച്ചതച്ചു

സമകാലിക മലയാളം ഡെസ്ക്

അലിഗഡ്: ഉറുദുവിന്‍ സത്യപ്രതിജ്ഞ ചൊല്ലിയതിന് ഉത്തര്‍ പ്രദേശിലെ ബിഎസ്പി മുന്‍സിപ്പല്‍ കോര്‍പ്പറേറ്ററിന്റെ പേരില്‍ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുന്നതിനായി മനഃപ്പൂര്‍വം ചെയ്ത വിദ്വേഷപ്രവര്‍ത്തനമാണെന്ന് ആരോപിച്ചാണ് അലിഗഡില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുന്‍സിപ്പല്‍ കോര്‍പ്പറേറ്റര്‍ മുഷ്‌റഫ് ഹുസൈനിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത്. ഉറുദുവില്‍ പ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെയായിരുന്നു നടപടി. 

പ്രതിജ്ഞ ചൊല്ലിയതിന് ശേഷം ഹുസൈനിനെ ബിജെപി കൗണ്‍സിലര്‍മാര്‍ തല്ലിച്ചതച്ചു. ബിഎസ്പി കോര്‍പ്പറേറ്ററായ ഹുസൈനിനെതിരേ ബിജെപി കോര്‍പ്പറേറ്റര്‍ പുഷ്‌പേന്ദ്രകുമാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. ഉറുദുവില്‍ പ്രതിജ്ഞ ചൊല്ലിയത് ക്രമസമാധാനം തകരാന്‍ കാരണമായെന്നാണ് പരാതിയില്‍ കുമാര്‍ പറയുന്നത്. മറ്റ് കോര്‍പ്പറേറ്റര്‍മാരെല്ലാം ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയപ്പോള്‍ ഹുസൈന്‍ മാത്രം ഉറുദുവില്‍ ചൊല്ലിയത് മറ്റുള്ള ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്താനും പ്രകോപനം സൃഷ്ടിക്കാനുമാണെന്നും ബിജെപി നേതാവ് ആരോപിക്കുന്നു. 

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഹുസൈനിനെതിരേ മനഃപ്പൂര്‍വമായ വിദ്വേഷ പ്രവര്‍ത്തനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ തനിക്കെതിരേ ഉര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളേയും ഹുസൈന്‍ തള്ളി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഉറുദുവിനെ വര്‍ഗീയതയ്ക്കായി ഉപയോഗിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഹുസൈന്‍ പറഞ്ഞു. ഉറുദു ഏതെങ്കിലും മതത്തിന്റെ ഭാഷ അല്ലെന്നും അതിനാല്‍ ഈ ഭാഷയില്‍ പ്രതിജ്ഞ എടുത്തതുകൊണ്ട് ആരുടേയും മതവികാരം വ്രണപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അലിഗഡില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് ഉറുദു പ്രതിജ്ഞയെത്തുടര്‍ന്ന് തല്ലില്‍ കലാശിച്ചിരുന്നു. ഹസനെതിരേ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഉറുദുവില്‍ പ്രതിജ്ഞ ചൊല്ലുന്നത് നിയമവിരുദ്ധമല്ലെന്നും എന്നാല്‍ അതിനെത്തുടര്‍ന്ന് അക്രമമുണ്ടായതിനാലാണ് കേസ് എടുത്തതെന്നുമാണ് പൊലീസിന്റെ ഭാഷ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

SCROLL FOR NEXT