India

ഊര്‍മിള രാഷ്ട്രീയത്തില്‍ വട്ടപൂജ്യം, 'എട്ടും പൊട്ടും തിരിയാത്തവള്‍'; പരിഹസിച്ച് ബിജെപി നേതാവ് 

നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മിള രാഷ്ട്രീയത്തില്‍ വട്ടപൂജ്യമാണെന്ന് പരിഹസിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മിള രാഷ്ട്രീയത്തില്‍ വട്ടപൂജ്യമാണെന്ന് പരിഹസിച്ച് ബിജെപി സ്ഥാനാര്‍ത്ഥി. 
ഇവരെ കാണാനുളള ആകാംക്ഷ കൊണ്ടാണ് ഊര്‍മിളയുടെ പൊതുപരിപാടിയില്‍ ആളുകള്‍ തടിച്ചുകൂടുന്നത്. വോട്ടുചെയ്യാന്‍ പോകുമ്പോള്‍ അവരുടെ പ്രവര്‍ത്തനമാണ് വോട്ടര്‍മാര്‍ നോക്കുകയെന്നും ബിജെപി നേതാവും മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഊര്‍മിളയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ഗോപാല്‍ ഷെട്ടി പറഞ്ഞു.

സിനിമ നടനായ ഗോവിന്ദയുടെ വിജയം അനുഭവമായി കണ്ടാണ് ഊര്‍മിള രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ അവര്‍  എട്ടും പൊട്ടും തിരിയാത്തവള്‍ എന്ന അര്‍ത്ഥമുളള  'ബോലി ബാലി ലഡ്കി' ആണ്. ഊര്‍മിള രാഷ്ട്രീയത്തില്‍ വട്ടപൂജ്യമാണെന്നും ഗോപാല്‍ ഷെട്ടി പരിഹസിച്ചു. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം. ഊര്‍മിളയുടെ കടന്നുവരവ് മുംബൈ നോര്‍ത്ത് പിടിച്ചെടുക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്