India

എംഎല്‍എമാര്‍ കേരളത്തിലേക്ക്? വാളയാറില്‍ കനത്ത സുരക്ഷയൊരുക്കി കേരള പൊലീസ്

ബെംഗലൂരുവില്‍ നിന്ന് എംഎല്‍എമാരേയും കൊണ്ട് റോഡ് മാര്‍ഗമാണ് കൊച്ചിയിലേക്ക് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: ബിജെപിയുടെ ചാക്കിട്ടുപിടുത്തം ഭയന്ന് കര്‍ണാടക വിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ കേരളത്തിലേക്കെന്ന് സൂചന. ബെംഗലൂരുവില്‍ നിന്ന് എംഎല്‍എമാരേയും കൊണ്ട് റോഡ് മാര്‍ഗമാണ് കൊച്ചിയിലേക്ക് വരുന്നത് എന്നാണ് സൂചന. ഇതിന്റെ ഭാഗമായി വാളയാര്‍ ചെക്ക് പോസ്റ്റില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും കേരള പൊലീസിന അറിയില്ല. 

എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന  റിസോര്‍ട്ടിന്റെ സുരക്ഷ യെദ്യൂരപ്പ പിന്‍വലിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരേയും കൊണ്ട് കേരളത്തിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കെ.സി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് കേരളത്തിലേക്ക് വരുന്നത്. 

എംഎല്‍എമാര്‍ക്ക് വേണ്ടി ചാര്‍ട്ടേഡ് വിമാനം ഒരുക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നിരുന്നില്ല. പിന്നീട് അര്‍ധരാത്രിയില്‍ ബസില്‍ പുറപ്പെടുകയാണ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലാണ് എംഎല്‍എമാരെ എത്തിക്കുന്നത് എന്നറിയുന്നു. എന്നാല്‍ തങ്ങളുടെ എംഎല്‍എമാരെ പുതുച്ചേരിയിലേക്കാണ് മാറ്റുന്നത് എന്ന് ജെഡിഎസ് പറയുന്നു. ജെഡിഎസ് കേരളഘടകം ഇതു സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം