India

എച്ച്ഡി ദേവഗൗഡ രാജ്യസഭയിലേക്ക്; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടേക്കും

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് എച്ച്ഡി കുമാരസ്വാമി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് എച്ച്ഡി കുമാരസ്വാമി. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി രണ്ടുപേരെയും കോണ്‍ഗ്രസ് ഒരാളെയും ജയിപ്പിച്ചതിനുശേഷം ബാക്കിവരുന്ന വോട്ടുകള്‍ ദേവഗൗഡയ്ക്ക് നല്‍കുമെന്നാണ് സൂചന.


മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന ഖാര്‍ഗെയെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി രണ്ട് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.  അശോക് ഗാസ്തിയും എറന്ന കടാഡിയുമാണ് സ്ഥാനാര്‍ഥികള്‍

ഒരംഗത്തെ രാജ്യസഭയിലേക്ക് വിജയിപ്പിക്കണമെങ്കില്‍ 44 എംഎല്‍എമാരുടെ പിന്തുണവേണം. ജെഡിഎസിന് 34 എംഎല്‍എമാരാണുള്ളത്. പുറത്തുനിന്ന് പത്തുപേരുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് 64 അംഗങ്ങളുണ്ട്. മല്ലികാര്‍ജുനയെ വിജയിപ്പിച്ചശേഷം 20 വോട്ടുകള്‍ ബാക്കിവരും. ബിജെപിക്ക് 117 പേരുടെ പിന്തുണയുണ്ട്. രണ്ടുപേരെ വിജയിപ്പിച്ചശേഷം ബിജെപിക്കും വോട്ടുകള്‍ ബാക്കിവരും. സംസ്ഥാനത്തുനിന്നുള്ള മുതിര്‍ന്നനേതാവ് എന്ന നിലയില്‍ ബിജെപിയും കോണ്‍ഗ്രസും പാര്‍ട്ടിഭിന്നത മറന്ന് ഗൗഡയെ പിന്തുണയ്ക്കുമെന്നാണ് ജെഡിഎസിന്റെ കണക്കുക്കൂട്ടല്‍. 

ജൂണ്‍ 19ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ജൂണ്‍ ഒമ്പതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT