India

എന്‍ട്രന്‍സ് പരീക്ഷയില്‍ പരാജയപ്പെട്ടു: വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് തോക്കെടുത്ത് മകന്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി സ്വയം വെടിവെച്ച് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ 19കാരനാണ് ജീവനൊടുക്കിയത്. പരീക്ഷയില്‍ പരാജയപ്പെട്ടതിലുള്ള നിരാശ മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. 

വിരമിച്ച സൈനികനാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ ഇപ്പോള്‍ സ്വകാര്യ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ്. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് തോക്കെടുത്ത് മകന്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. പരീക്ഷ പാസാകുമോ എന്ന കാര്യത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി. ഇതോടൊപ്പം മൊബൈല്‍ ഫോണില്‍ അധിക സമയം ചെലവഴിക്കുന്നു എന്ന് പറഞ്ഞ് പിതാവ് കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ദേശീയ തലത്തില്‍ നടക്കുന്ന ജെഇഇ പരീക്ഷ രാജ്യത്തെ എന്‍ഐടി, ഐഐടി സ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശന പരീക്ഷകളില്‍ ഒന്നാണ്. ഇത്തവണത്തെ പരീക്ഷാഫലത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രധിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 18ന് ആണ് ജെഇഇ ഫലം പ്രഖ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT