India

'എന്റെ ഒരു കണ്ണ് എല്ലായ്‌പ്പോഴും ആകാശത്തെ ശത്രുക്കളിലാണ്'; ത്രസിപ്പിക്കുന്ന ദൃശ്യങ്ങളുമായി വ്യോമസേനയുടെ പുതുവത്സര ആശംസ (വീഡിയോ)

വേറിട്ട രീതിയില്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യയുടെ വ്യോമസേന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ത്രസിപ്പിക്കുന്ന ദൃശ്യങ്ങളുമായി, വേറിട്ട രീതിയില്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യയുടെ വ്യോമസേന. രണ്ടു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് വ്യോമസേന പുതുവത്സരാശംസകള്‍ നേര്‍ന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.  

സേനയുടെ യൂണിഫോം ധരിച്ച ഓരോരുത്തര്‍ക്കും ആദരമര്‍പ്പിക്കുന്ന വീഡിയോയില്‍ സുഖോയ്-30, റഫാല്‍ യുദ്ധ വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചടുലമായ ദൃശ്യങ്ങള്‍ക്ക് ചേര്‍ന്ന പശ്ചാത്തല സംഗീതവും വിവരണവും വീഡിയോയെ കൂടുതല്‍ മികവുറ്റതാക്കുന്നു.

'രാജ്യത്തോടുള്ള സ്‌നേഹം ശത്രുക്കളെ തോല്‍പ്പിക്കുന്നതിലേക്ക് ഭയത്തെ തിരിച്ചുവിട്ടു. രാജ്യത്തിന് വേണ്ടി പോരാടുമ്പോള്‍ കൊടുങ്കാറ്റുകളുടെ തീവ്രത കുറഞ്ഞിരിക്കുന്നു, കാരണം ഞാന്‍ ഒരു ഇന്ത്യന്‍ വ്യോമസേന സൈനികനാണ്. എന്റെ ഒരു കണ്ണ് എല്ലായ്‌പ്പോഴും ആകാശത്തെ ശത്രുക്കളിലാണ്'- വീഡിയോയില്‍ പറയുന്നു. 

അതിദുര്‍ഘടമായ മേഖലകളില്‍ പരിശീലനം നടത്തുന്ന സൈനികരുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ഒരു ഇന്ത്യന്‍ വ്യോമസേന സൈനികന്‍ എന്നത് ഒരു തുടക്കമാണ്, ഒരിക്കലും അവസാനമല്ലെന്നും വീഡിയോയുടെ അവസാനം പറയുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്തും ഭരണസമിതിയും പ്രതികള്‍

മാസം 1500 രൂപ വരെ സ്കോളർഷിപ്പ് നേടാം; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് അവസരം

പ്ലസ് ടു കഴിഞ്ഞവർക്ക് എൻഐടി കാലിക്കറ്റിൽ അധ്യാപക കോഴ്‌സ്; ജൂലൈ 7 വരെ അപേക്ഷിക്കാം

'സഹികെട്ട് ഞാന്‍ കല്ലെടുത്തെറിഞ്ഞു, അവന്റെ തല പൊട്ടി ചോര വന്നു'; ശല്യക്കാരനെ നേരിട്ടതിനെക്കുറിച്ച് കയാദു

ലോകകപ്പിനിടെ തീരാ നഷ്ടം; നെഞ്ചുലഞ്ഞ് നെതർലൻഡ്സ് താരം കോഡി ​ഗാക്പോ; ദുഃഖ വാർത്ത