India

'എന്റെ പേര് ഉപയോഗിക്കരുത്'; കോണ്‍ഗ്രസ് നേതാക്കളോട് പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരിന്ദര്‍ സിംഗും ശശി തരൂരും ആവശ്യപ്പെട്ടിരുന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് മുതിര്‍ന്ന നേതാക്കള്‍ നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ക്ക് താക്കീതുമായി പ്രിയങ്ക. അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന നേതാക്കള്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കി. രാഹുല്‍ ഗാന്ധി രാജിവെച്ച സാഹചര്യത്തില്‍ സഹോദരി പ്രിയങ്ക ഗാന്ധി നേതൃത്വമേറ്റെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരിന്ദര്‍ സിംഗ് കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.  പ്രിയങ്കക്ക് അനുകൂലമായി ശശി തരൂരും രംഗത്തെത്തിയിരുന്നു.പ്രിയങ്ക നേതൃസ്ഥാനത്ത് വന്നാല്‍ എല്ലാവരുടേയും പിന്തുണ ഉറപ്പാണ്. രാജ്യം ഒരു യുവ നേതാവിനെ അംഗീകരിക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ ഇന്ദിരാഗാന്ധിയുടെ ഛായയും പ്രഭാവവും കൊച്ചു മകളായ പ്രിയങ്കക്കുണ്ട്. ഇതിനകം തന്നെ സംഘടനാ പാടവം തെളിയിച്ച പ്രിയങ്ക പാര്‍ട്ടിയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ്. ഇതെല്ലാം പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായ ഘടകങ്ങളാണ്. വരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പ്രിയങ്കയെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

ഓഗസ്റ്റ് 20 ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും യോഗത്തിലാണ് വീണ്ടും നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. 

സഹോദരന് പകരക്കാരനായി തന്റെ പേര് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പ്രിയങ്ക പറഞ്ഞതായാണ് റിപ്പോര്‍്ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഒഴിഞ്ഞ ശേഷം പ്രസിഡന്റിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശത്തെയും രാഹുല്‍ അവഗണിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളാകണം പ്രസിഡന്റാവേണ്ടതെന്നുമായിരുന്നു രാഹുലിന്റെ നിലപാട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT