India

എയര്‍ ഹോസ്റ്റസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മരണത്തിന് പിന്നില്‍ വീട്ടുടമയെന്ന് അച്ഛന്‍, അന്വേഷണം 

പശ്ചിമ ബംഗാള്‍ സ്വദേശിനിയായ മിസ്തു സര്‍ക്കാരിനെയാണ് പേയിങ് ഗസ്റ്റായി കഴിയുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: സ്വകാര്യ വിമാനക്കമ്പനിയിലെ എയര്‍ ഹോസ്റ്റസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ മിസ്തു സര്‍ക്കാരിനെയാണ് പേയിങ് ഗസ്റ്റായി കഴിയുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിന്റെ ഉടമയുടെ മോശം പെരുമാറ്റമാണ് മകളുടെ മരണത്തിന് കാരണമെന്ന് അച്ഛന്‍ ആരോപിച്ചു.

ഗുരുഗ്രാമില്‍ ബുധനാഴ്ചയാണ് സംഭവം. പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയിലെ എയര്‍ ഹോസ്റ്റസാണ് മിസ്തു.പേയിങ് ഗസ്റ്റായി കഴിയുന്ന വീടിന്റെ ഉടമസ്ഥന്റെ മോശം  പെരുമാറ്റത്തില്‍ മകള്‍  അസ്വസ്ഥയായിരുന്നുവെന്ന് അച്ഛന്‍ ആരോപിക്കുന്നു. തുടര്‍ച്ചയായി വീട്ടുടമ മകളെ ബുദ്ധിമുട്ടിച്ചിരുന്നു. വീട്ടുടമ അപമാനിച്ചതായി മകള്‍ പറഞ്ഞതായും അച്ഛന്‍ പരാതില്‍ പറയുന്നു.  സംസാരിക്കുമ്പോള്‍ മകള്‍ വിതുമ്പിയിരുന്നു. മകളെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല. മകളുടെ മൊബൈല്‍ ഫോണ്‍ വീട്ടുടമ ഹാക്ക് ചെയ്തിരുന്നതായും അച്ഛന്റെ പരാതില്‍ പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ വിളിച്ച് വീട്ടുടമയുടെ ശല്യം ചെയ്യലിനെ കുറിച്ച് മനോവിഷമത്തോടെ പറഞ്ഞതായി അച്ഛന്‍ പറയുന്നു. സംസാരത്തിന്റെ ഒരുഘട്ടത്തില്‍ ഇനി ഈ അപമാനം സഹിക്കാന്‍ വയ്യെന്നും നാടായ സിലിഗുരിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്നും മകള്‍ പറഞ്ഞതായും അച്ഛന്റെ പരാതിയില്‍ പറയുന്നു.

മകള്‍ എന്തോ ചെയ്തു എന്ന് പറഞ്ഞ് വീട്ടുടമ തന്നെയാണ് അച്ഛനെ സംഭവം വിളിച്ചറിയിക്കുന്നത്. ഉടനെ ഗുരുഗ്രാം പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നു നോക്കുമ്പോള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. മരണത്തില്‍ വീട്ടുടമയെ സംശയിക്കുന്നതായി അച്ഛന്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ ജീവനൊടുക്കുമെന്ന ഒരു സൂചന പോലും അവളുടെ വാക്കുകളില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും അച്ഛന്‍ പറയുന്നു.

വീട്ടില്‍ പരിശോധന നടത്തിയതില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. അച്ഛന്റെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT