India

'എല്ലാദിവസവും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കും'; സഹിക്കവയ്യാതെ ആയപ്പോള്‍ യുവാവ് കോണ്‍ട്രാക്ടറെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി

എല്ലാദിവസവും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുമായിരുന്നു; സഹിക്കവയ്യാതെ ആയപ്പോള്‍ യുവാവ് കോണ്‍ട്രാക്ടറെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: സ്വവര്‍ഗാനുരാഗിയായ മേലധികാരിയുടെ ലൈംഗികാതിക്രമത്തില്‍ മനം മടുത്ത യുവാവ് അയാളെ കൊലപ്പെടുത്തി.28കാരനായ ശങ്കര്‍ കുമാര്‍ പസ്വാന്‍ എന്ന തൊഴിലാളിയാണ് സന്തോഷ് സിങ്ങിനെ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയിലാണ് സംഭവം. 

സന്തോഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരം മൂന്നായി വെട്ടിമുറിക്കുകയും ചെയ്തു. തലമുറിഞ്ഞ രീതിയില്‍ മൃതദേഹം മാനസസരോവര്‍ ഡാമിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

കോണ്‍ട്രാക്ടര്‍ തൊഴിലാളിയായ തന്നെ സന്ദീപ് സിങ്ങ് ലൈംഗികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി ശങ്കര്‍ കുമാര്‍. ശാരീരിക ബന്ധത്തിന് എല്ലാ ദിവസവും നിര്‍ബന്ധിക്കുമായിരുന്നു. ജോലിയില്‍ തുടരണമെങ്കില്‍ വഴങ്ങണമെന്ന് ബോസ് ഭീഷണിപ്പെടുത്തിയിരുന്നതായും ശങ്കര്‍ പറഞ്ഞു. പീഡനം സഹിക്കാന്‍ വയ്യാതായതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്.

മദ്യപിച്ചുകൊണ്ടിരുന്നതിന്റെ ഇടയ്ക്കാണ് ശങ്കര്‍ സന്ദീപ് സിങ്ങിനെ ആക്രമിച്ചത്. മദ്യപിച്ച് ലക്കുകെട്ടിരുന്നതിനാല്‍ സന്ദീപിനെ കീഴടക്കാന്‍ അധികം സമയമെടുത്തില്ല. കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയിട്ടും ദേഷ്യം അടങ്ങാത്തതിനാലാണ് ശരീരം വെട്ടിമുറിച്ചതെന്ന് ശങ്കര്‍ പൊലീസിനെ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT