India

എഴുന്നേൽക്കാൻ വൈകി; ഭാര്യാസഹോദരിയുടെ മുന്നിലിട്ട് വഴക്ക് പറഞ്ഞു; യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു

പരസ്യമായി ശകാരിച്ചതിന് ഫസറുദ്ദീന്‍ ഭാര്യയോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാര്യാസഹോദരിയുടെ മുന്നില്‍വെച്ച് തന്നെ ശകാരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. ഗാസിയാബാദ് സ്വദേശിനി സാമിനയെയാണ് ഭര്‍ത്താവ് ഫസറുദ്ദീന്‍ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ സംഗംവിഹാറിലായിരുന്നു സംഭവം.

സാമിനയുടെ ചികിത്സയ്ക്കായാണ് ഫസറുദ്ദീനും കുടുംബവും ഡല്‍ഹിയിലെ സഹോദരന്റെ വീട്ടിലെത്തിയത്. കഴിഞ്ഞദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിന് ഫസറുദ്ദീനെ ഭാര്യ ശകാരിച്ചിരുന്നു. സഹോദരിയുടെ മുന്നില്‍വെച്ചാണ് സാമിന ഫസറുദ്ദീനെ വഴക്കുപറഞ്ഞത്. പരസ്യമായി ശകാരിച്ചതിന് ഫസറുദ്ദീന്‍ ഭാര്യയോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

അവശനിലയില്‍ കണ്ടെത്തിയ സാമിനയെ ഉടന്‍തന്നെ ബന്ധുക്കള്‍ എയിംസില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസില്‍ ഫസറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT