India

എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി; എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക്‌ നന്ദിയെന്ന് മകന്‍

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായെന്ന് മകന്‍ എസ്പി ചരണ്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായെന്ന് മകന്‍ എസ്പി ചരണ്‍. എന്നാല്‍ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്ന് മകന്‍ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് ചരണ്‍ ഇക്കാര്യം അറിയിച്ചത്. 

മരുന്നുകളോട് നല്ലരീതിയില്‍ പ്രതികരിക്കുന്നതായും ഐപാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടതായും മകന്‍ പറയുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയക്കും ചരണ്‍ നന്ദി പറയുന്നു. എസ്പി ബിയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ അല്‍പസമയത്തിന് ശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെയും എസ് പി കോവിഡ് മുക്തനായെന്ന് മകന്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഇക്കാര്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു. കോവിഡ് രോഗത്തെ തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരമാണ് എസ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എക്‌മോ ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

<

p>
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം