India

എസ്പിബി അതീവ ഗുരുതര നിലയില്‍; പ്രാര്‍ഥനയോടെ കലാലോകം, കമല്‍ ഹാസന്‍ ആശുപത്രിയില്‍

എസ്പിബി അതീവ ഗുരുതര നിലയില്‍; പ്രാര്‍ഥനയോടെ കലാലോകം, കമല്‍ ഹാസന്‍ ആശുപത്രിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയിലായ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി ഇന്നലെ രാത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. രാത്രി നടന്‍ കമല്‍ഹാസന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് എഴുപത്തിനാലുകാരനായ എസ്പിബിയെ ആശുപത്രിയിലേക്കു മാറ്റിയത്. എസ്പിബി തന്നെയാണ് തനിക്കു കോവിഡ് പോസിറ്റിവ് ആയ വിവരം സാമുഹ്യ മാധ്യമം വഴി അറിയിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.

പിതാവിന് കോവിഡ് നെഗറ്റിവ് ആയതായി ഈ മാസം എട്ടിന് മകന്‍ രാംചരണ്‍ അറിയിച്ചിരുന്നു. എന്നാല്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്നും രാംചരണ്‍ അറിയിച്ചു. 

പിതാവിന്റെ  നില മെച്ചപ്പെട്ടുവരുന്നതായി രാം ചരണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. എ്ന്നാല്‍ 
ഇന്നലെ  നില പെട്ടെന്നു വഷളാവുകയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT