India

ഏകതാ പ്രതിമ വില്‍പനയ്ക്ക്; ഒ എല്‍ എക്‌സില്‍ പരസ്യം, കേസ്

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് എന്ന് പരസ്യം.

Author : സമകാലിക മലയാളം ഡെസ്ക്

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് എന്ന് പരസ്യം. ഒ എല്‍ എക്‌സിലാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കരയില്‍ 2,989 കോടി മുടക്കി നിര്‍മ്മിച്ച പ്രതിമ വില്‍പനയ്ക്ക് വെച്ച് പരസ്യം പ്രത്യക്ഷപ്പെട്ടത്. ആരാണ് പരസ്യം പോസ്റ്റ് ചെയ്തത് എന്നതിനെപ്പറ്റി വ്യക്തമല്ല. ഇതുസംബന്ധിച്ച് ഗുജറാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണമുള്ള സ്റ്റാച്യു ഓഫ് യൂണിറ്റി 2018ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 

ആശുപത്രികളും ആരോഗ്യ ഉപകരണങ്ങളും വാങ്ങാനായി സര്‍ദാര്‍ പട്ടേല്‍ പ്രതിമ വില്‍ക്കാനുണ്ട് എന്ന് കാണിച്ചാണ് പരസ്യം ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

പരസ്യത്തെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് സ്മാരക അധികൃതര്‍ വിഷയം ശ്രദ്ധിച്ചത്. ഇതിന് പിന്നാലെ പൊലീസിനെ സമീപിക്കുകയായിരുന്നു. 

ഐപിസി വകുപ്പുകള്‍ പ്രകാരം വഞ്ചനാക്കുറ്റം, എപിഡമിക് ഡിസീസസ് ആക്ട്്, ഐ ടി ആക്ട് എന്നിവ ചുമത്തിയാണ് കേസ്് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പരസ്യം പ്രസിദ്ധീകരിച്ച് അധികം വൈകാതെ വെബ്‌സൈറ്റ് ഇത് പിന്‍വലിച്ചിട്ടുണ്ട്. സര്‍ക്കാരിനെ അധിക്ഷേപിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഈ പരസ്യം നല്‍കിയിരിക്കുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ടതിനാല്‍  പരസ്യം പിന്‍വലിക്കുന്നു എന്ന് ഒ എല്‍ എക്‌സ് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21