India

ഏത് ബട്ടന്‍ അമര്‍ത്തിയാലും വോട്ട് നമുക്ക് തന്നെ; പാര്‍ട്ടി അണികളോട് ബിജെപി സ്ഥാനാര്‍ത്ഥി (വീഡിയോ)

വേട്ടിങ് മെഷിനീല്‍ ഏത് ബട്ടന്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ബക്ഷിക് വിര്‍ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വേട്ടിങ് മെഷിനീല്‍ ഏത് ബട്ടന്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ബക്ഷിഷ് വിര്‍ക്. ഹരിയാനയിലെ അസന്ധ് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് വിര്‍ക്. ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് ബിജെപി പാര്‍ട്ടി യോഗത്തില്‍ പറയുന്ന വിര്‍കിന്റെ വീഡിയോ പുറത്തുവന്നു. ആരൊക്കെ ആര്‍ക്കാണ് വോട്ട് ചെയ്‌തെന്ന് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നു.

ബക്ഷിഷിന്റെ ഈ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനയ് പ്രതാപ് സിംഗ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. മുന്‍ എംപിയുംകോണ്‍ഗ്രസ് നേതാവുമായ ദീപേന്ദര്‍ സിങ് ഹൂഡ വീഡിയോ ട്വീറ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

'ഈ സിനിമയിലുണ്ടെന്ന് ഞാനും മറന്നു'; കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല; തുറന്നടിച്ച് നടി!

ആർആർ‌എസ്‌എസ് ചരിത്രം പ്രമേയം, ട്രെയ്‌ലറിന് അനുമതി നൽകാതെ സെൻസർ ബോർഡ്; റിലീസിന് തൊട്ടുമുൻപ് കുരുക്കിലായി സഞ്ജയ് ദത്ത് ചിത്രം

SCROLL FOR NEXT