India

ഏഷ്യയില്‍ സംഹാരതാണ്ഡവമാടി കോവിഡ്:16 ലക്ഷത്തിലധികം രോഗികള്‍, നാല്‍പതിനായിരത്തിലധികം മരണം; ഒന്നാമത് ഇന്ത്യ

9,195 മരണം ഇന്ത്യയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷം കടന്നു. 40,248 പേരാണ് ഇതുവരെ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനത്തിലും മരണസംഘ്യയിലും ഇന്ത്യയാണ് ഒന്നാമത്.

ലോകത്ത് ആകെ രോഗികളുടെ എണ്ണത്തില്‍ നാലാമതുള്ള ഇന്ത്യയില്‍ 3,20,922 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 9,195 മരണം ഇന്ത്യയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനില്‍ 1,39,230 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,632 പേരാണ് മരണത്തിന് കീഴടങ്ങിയത്. സൗദി അറേബ്യയില്‍ 1,27,541 ആളുകള്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 972 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

87,520 പേര്‍ക്കാണ് ബംഗ്ലാദേശില്‍ കോവിഡ് ബാധിച്ചത്. 1,171 പേര്‍ ഇവരിടെ മരിച്ചു. 83,181 രോഗബാധിതരുള്ള ചൈന ഏഷ്യയില്‍ അഞ്ചാമതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!