India

'ഐ ആം സോറി ശിവദേ' ; പ്രണയിനിയുടെ പിണക്കം മാറ്റാന്‍ ഫ്‌ളക്‌സടിച്ച കാമുകന്‍ കുടുങ്ങി !

2,000 രൂപയാണ് സ്വന്തം കീശയില്‍ നിന്നും യുവാവ് ഇതിനായി ചിലവാക്കിയതെന്ന് പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

 പൂനെ: പ്രേമത്തിന് കണ്ണില്ലെന്ന് കേട്ടിട്ടില്ലേ, അങ്ങനെ അസ്ഥിക്ക് പിടിച്ച പ്രേമം  എംബിഎ വിദ്യാര്‍ത്ഥിയായ യുവാവിനെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയെന്നാണ് പൂനെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കാമുകിയുടെ സൗന്ദര്യപ്പിണക്കം മാറ്റാന്‍ അവളുടെ വീട്ടിലേക്കുള്ള വഴിയിലെ വൈദ്യുത പോസ്റ്റുകളില്‍ ഫ്‌ളക്സ് വച്ചാണ് ഖേദേക്കര്‍ എന്ന കാമുകന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 72,000 രൂപയാണ് സ്വന്തം കീശയില്‍ നിന്നും യുവാവ് ഇതിനായി ചിലവാക്കിയതെന്ന് പൊലീസ് പറയുന്നു.

 പൂനെയിലെ പിംപ്രിയില്‍ മുന്നൂറോളം ബോര്‍ഡുകളാണ് ഖേദേക്കറും സുഹൃത്തുക്കളും സ്ഥാപിച്ചത്. ഐ ആം സോറി ശിവദേ എന്ന് കറുത്ത അക്ഷരങ്ങളിലാണ് പ്രിന്റ് ചെയ്തിരുന്നത്. ചുവന്ന ഹൃദയ ചിഹ്നവും ഇതോടൊപ്പം പ്രിന്റ് ചെയ്തിരുന്നു.

രാവിലെ വ്യത്യസ്തമായൊരു ഫ്‌ളക്‌സ് കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് ഖേദേക്കര്‍ കുടുങ്ങിയത്. കോര്‍പറേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ നിയമ നടപടികള്‍തുടരുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം