India

ഐഎസ് ബന്ധം: പിടിയിലായവരില്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുടെ മകനും

താനെ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ നിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന നടത്തിയ റെയ്ഡില്‍ ഒന്‍പത് പേരെയാണ് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയത്താല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ദാവൂദ് ഇബ്രഹാമിന്റെ അടുത്ത അനുയായിയുടെ മകനും ഉണ്ടെന്ന് വിവരം. താനെ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ നിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന നടത്തിയ റെയ്ഡില്‍ ഒന്‍പത് പേരെയാണ് അറസ്റ്റ് ചെയ്തത്. 

രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ സംസ്ഥാനത്ത് ഉണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാസവസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് െ്രെഡവ്‌സ്, സിം കാര്‍ഡുകള്‍, തുടങ്ങിയ സാധനസാമഗ്രികള്‍ തെരച്ചലില്‍ പിടികൂടി.

ആഹാരത്തിലും കുടിവെള്ളത്തിലും വിഷം കലര്‍ത്തി ആളുകളെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിട്ടതായി എടിഎസ് വിശദമാക്കി. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമനുസരിച്ചാണ് ഭീകരവിരുദ്ധവിഭാഗം ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT