India

ഐപിഎസ് ഉദ്യോഗസ്ഥയെ ജവാന്‍ ലൈംഗികമായി പീഡിപ്പിച്ചു; അന്വേഷണം തുടങ്ങി

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ജവാന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മണിപ്പൂര്‍: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ജവാന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മണിപ്പൂരിലെ ടെങ്ക്‌നോപാള്‍ ജില്ലയിലെ മോറാ ടൗണിന് സമീപത്തെ ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചായിരുന്നു സംഭവം. ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജവാനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. ജവാന്‍ പികെ പാണ്ഡെയ്‌ക്കെതിരെ പൊലീസ് എഫഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളോട് ബന്ധപ്പെട്ട പൊലീസ് സറ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അസം റൈഫിള്‍സ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒദ്യോഗികമായി പരാതി ലഭിച്ചതായും അസം ഡിജിപി മാധ്യങ്ങളോട് പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെയാണ് ഐപിഎസ് ഓഫീസര്‍ മോറോ ടൗണിന് സമീപത്തെ ചെക്ക് പോസ്റ്റില്‍ എത്തിയത്. എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍  ആയാള്‍ യൂണിഫോമിലല്ലായിരുന്നു. അവര്‍ അകത്തേക്ക് പ്രവേശനം ആവശ്യപ്പെട്ടെങ്കിലും ജവാന്‍ അവരെ തടഞ്ഞുവെച്ചു. ഐഡന്‍ഡിറ്റി കാര്‍ഡ് കാണിച്ചിട്ടും അകത്തേക്ക് കയറ്റിവിടാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ഞങ്ങളുടെ വാഹനം പരിശോധിച്ച ശേഷം മതി അകത്തേക്ക് പ്രവേശനം എന്നുപറഞ്ഞിട്ടും അത് കേള്‍ക്കാന്‍ ആയാള്‍ തയ്യാറിയില്ലെന്നും ഐപിഎസ് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു. 

അയാള്‍ ക്ഷുഭിതനായി ഔദ്യോഗികരവാഹനത്തില്‍ ഇടിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുയും ചെയ്തു. തുടര്‍ന്ന് അയാള്‍ ശാരീരികമായി അക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ഐപിഎസ് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT