India

ഐസിയുവില്‍ നൃത്തം, തമാശ ഡയലോഗുകള്‍; കളിച്ചു രസിച്ചു ഡ്യൂട്ടി ആഘോഷമാക്കി നഴ്‌സുമാര്‍, രോഷം ( വീഡിയോ)

ഒഡീഷയില്‍ ഒരു സംഘം നഴ്‌സുമാര്‍ ഐസിയുവില്‍ ഡാന്‍സ് കളിച്ചും മറ്റും രസിക്കുന്നതിന്റെ ടിക് ടോക്ക് വീഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ഒരു സംഘം നഴ്‌സുമാര്‍ ഐസിയുവില്‍ ഡാന്‍സ് കളിച്ചും മറ്റും രസിക്കുന്നതിന്റെ ടിക് ടോക്ക് വീഡിയോ വൈറലാകുന്നു. ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരത്തില്‍ രോഗികളെ നോക്കാതെ കളിച്ച് രസിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഭുവനേശ്വറിലെ ആശുപത്രിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സുമാരുടെ ടിക് ടോക്ക് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുമ്പോള്‍ ധരിക്കുന്ന വേഷം ധരിച്ച് നൃത്തം വെയ്ക്കുന്നതും കളിച്ച് രസിച്ച് ഡ്യൂട്ടി ആഘോഷമാക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പാട്ടിന് അനുസരിച്ച് നൃത്തം കളിക്കുകയും ചുണ്ട് അനക്കി ഗോഷ്ടി കാണിക്കുന്നതും തമാശ ഡയലോഗുകള്‍ പറയുന്നതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വീഡിയോയില്‍ കാണുന്ന നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും അധികൃതര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം