India

ഐസൊലേഷന്‍ വാര്‍ഡില്‍ മദ്യപാനം; പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

വിവാദമായതോടെ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കോവിഡ് 19 ഐസൊലേഷന്‍ വാര്‍ഡിനുള്ളില്‍ മദ്യപിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ പുരി ജില്ലയിലാണ് സംഭവം.

നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് കൃഷ്ണപ്രസാദ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച് ഇവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടി. 

അറസ്റ്റിലായ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്. സംഭവം വിവാദമായതോടെ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായാണ് പ്രദേശത്ത് താത്കാലികമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിച്ചത്. ഇവിടെവെച്ചായിരുന്നു ലോക്ക്ഡൗണ്‍ കാലത്തും പഞ്ചായത്ത് സമിതി അംഗം ഉള്‍പ്പെടെ മദ്യപാനം നടത്തിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: വീണ ജോര്‍ജും എംബി രാജേഷും പിന്നില്‍, യുഡിഎഫ് കുതിപ്പ്‌

ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു: ആദ്യ സൂചനകളിൽ ബിജെപിക്ക് മുന്നേറ്റം

കെപിസിസി ഓഫിസിനു മുന്നില്‍ പന്തലിട്ടു, ലഡുവും പാല്‍പായസവും റെഡി, വന്‍ വിജയമെങ്കില്‍ ബിരിയാണി

ഇഞ്ചോടിഞ്ച് പോരാട്ടം, എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം,മൂന്നിടത്ത് എന്‍ഡിഎ

കേരള നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ലീഡ് യുഡിഎഫിന്

SCROLL FOR NEXT