India

ഐസ് ലന്‍ഡിലേക്ക് വിനോദയാത്രപോയ ഇന്ത്യന്‍ കുടുംബം അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ മരിച്ചു

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലത്തില്‍ നിന്ന് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍; ബ്രിട്ടനില്‍ നിന്ന് ഐസ് ലന്‍ഡിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ വംശജരായ കുടുംബം അപകടത്തില്‍പ്പെട്ടു. രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലത്തില്‍ നിന്ന് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. 

ഐസ്ലന്‍ഡിലെ തെക്കന്‍ പ്രദേശത്തെ സ്‌കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപമാണ് അപകടം നടന്നത്. ബ്രിട്ടനില്‍ സ്ഥിരതാമസിക്കുന്ന ഇവര്‍ ഐസ്ലന്‍ഡില്‍ അവധിക്കാലം ചിലവഴിക്കാനുള്ള യാത്രയിലായിരുന്നു. എന്നാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഈ കുടുംബത്തിലെ രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളുടേയും അവസ്ഥ ഗുരുതരമാണ്. 

അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. റോഡിലെ ഈര്‍പ്പം മൂലം വാഹനം തെന്നിയതോ െ്രെഡവര്‍ക്ക് നിയന്ത്രണം നഷ്ടമായതോ ആവാം കാരണമെന്ന നിലപാടിലാണ് അധികൃതര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം