India

ഐസ്‌ക്രീം കഴിക്കുന്നതിനിടെ വളര്‍ത്തുനായ ദേഹത്തേയ്ക്ക് ചാടി; ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് നാലുപേര്‍ക്ക് ഗുരുതര പരിക്ക്, ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍ (വീഡിയോ) 

29 കാരി ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 29 കാരി ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനം നിര്‍ത്തി ഐസ്‌ക്രീം കഴിക്കുന്നതിനിടെ, കാറിലുണ്ടായിരുന്ന വളര്‍ത്തുനായ ദേഹത്തേയ്ക്ക് ചാടിയപ്പോള്‍ നിയന്ത്രണം നഷ്ടമായതാണെന്ന് യുുവതി പറയുന്നു. അബദ്ധത്തില്‍ കാറിന്റെ ആക്‌സിലേറ്ററില്‍ ചവിട്ടിയതോടെ, വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതില്‍പ്പെട്ടാണ് ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് അപകടം പറ്റിയത്.

ദക്ഷിണ ഡല്‍ഹിയില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം. ലജ്പത് നഗര്‍ അമര്‍ കോളനിയില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ച യുവതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഫാഷന്‍ ഡിസൈനറായ റോഷ്‌നി അറോറയാണ് വാഹനം ഓടിച്ചതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

മെഡിക്കല്‍ പരിശോധന നടത്തിയെങ്കിലും മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ സാധിച്ചില്ല. വാഹനം നിര്‍ത്തി ഐസ്‌ക്രീം കഴിക്കുകയായിരുന്നു യുവതി. അതിനിടെ വളര്‍ത്തു നായ ദേഹത്തേയ്ക്ക് ചാടിയത് മൂലമാണ് നിയന്ത്രണം നഷ്ടമായതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. അബദ്ധത്തില്‍ ആക്‌സിലേറ്ററില്‍ കാല്‍ ചവിട്ടുകയായിരുന്നു. 

മുന്നോട്ട് കുതിച്ച കാര്‍ ഇടിച്ച് ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് വാഹനം നിന്നത്. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT