India

ഒഡീഷയില്‍ 'നവീന്‍ രാജ്' തന്നെ ; അഞ്ചാംവട്ടവും മുഖ്യമന്ത്രി പദത്തിലേക്ക് ; ബിജെഡി ലീഡ് 103 സീറ്റില്‍ 

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ മികച്ച കുതിപ്പ് തുടരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : ഒഡീഷയില്‍ നവീന്‍ പട്‌നായിക് സര്‍ക്കാര്‍ തുടരും. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ മികച്ച കുതിപ്പ് തുടരുകയാണ്. ബിജെഡി ഇപ്പോള്‍ 103 സീറ്റില്‍ ലീഡ് തുടരുകയാണ്. 

27 സീറ്റില്‍ ലീഡുമായി ബിജെപിയാണ് തൊട്ടുപിന്നിലുള്ളത്. കോണ്‍ഗ്രസിന് 14 സീറ്റിലാണ് ലീഡ് നേടാനായത്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലും ലീഡ് ചെയ്യുകയാണ്. ഒഡീഷ നിയമസഭയില്‍ 147 സീറ്റുകളാണുള്ളത്. 74 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാന്‍ ആവശ്യമായിട്ടുള്ളത്. 

തുടര്‍ച്ചയായ അഞ്ചാം തവണയാണ് നവീന്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒഡീഷ മുന്‍ മുഖ്യമന്ത്രി ബിജു പട്‌നായികിന്റെ മരണത്തെ തുടര്‍ന്ന് 2000 ലാണ് നവീന്‍ പട്‌നായിക് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT