India

ഒന്‍പതുവയസ്സുകാരിയെ 25 കാരനായ അമ്മാവന്‍ ബലാത്സംഗം ചെയ്തു; അറസ്റ്റ്‌

ഒന്‍പത് വയസുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഒന്‍പത് വയസുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഹൈദരാബാദിലെ മധുപുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം വീട്ടിലെത്തിയ 25 കാരനായ മാതൃസഹോദരന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

ജോലി സ്ഥലത്തായിരുന്ന മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ രക്തം പുരണ്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു.അതേക്കുറിച്ച് ചോദിച്ചപ്പോള്‍ നടന്നതിനെക്കുറിച്ചെല്ലാം പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതോടെ മാതാപിതാക്കള്‍പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. 

ഒളില്‍ പോയ പ്രതിയെ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജുഡീഷ്യല്‍ കസ്റ്റഡിലാണ്പ്രതി ഇപ്പോള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍