India

ഒമ്പത് അംഗരക്ഷകര്‍ക്ക് കോവിഡ് ; ലാലുപ്രസാദ് യാദവിനെ 'കെല്ലി ബംഗ്ലാവി'ലേക്ക് മാറ്റി

സുരക്ഷാഭടന്മാര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയ കാര്യം റാഞ്ചി ജില്ലാ കളക്ടറെ അറിയിച്ചതായി വിവേക് കശ്യപ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി : ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഒമ്പത് അംഗരക്ഷകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. 

ലാലുവിനെ പാര്‍പ്പിച്ചിട്ടുള്ള കെട്ടിടത്തില്‍ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സുരക്ഷാഭടന്മാര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയ കാര്യം റാഞ്ചി ജില്ലാ കളക്ടറെ അറിയിച്ചതായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സൂപ്രണ്ട് വിവേക് കശ്യപ് പറഞ്ഞു.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് റാഞ്ചി ജയിലിലായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് അടുത്തിടെ ലാലുവിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. സുരക്ഷാജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ലാലുവിനെ, ഇപ്പോള്‍ ആശുപത്രി വളപ്പിലുള്ള കെല്ലി ഡയറക്ടേഴ്‌സ് ബംഗ്ലാവിലേക്ക് മാറ്റിയിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT