India

ഒമ്പത് വർഷത്തെ പ്രണയം അവസാനിപ്പിച്ച് കാമുകൻ; മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യയ്ക്കൊരുങ്ങി യുവതി, ഒടുവിൽ മാം​ഗല്യം 

പ്രണയം അവസാനിപ്പിച്ച് മറ്റൊരു പെൺകുട്ടിയെ കാമുകൻ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ് യുവതി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകൻ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി യുവതി. മൊബൈല്‍ ടവറിന് മുകളില്‍ കയറിയാണ് 21കാരിയായ മാലിക ആത്മഹത്യയ്ക്ക് തുനിഞ്ഞത്. പ്രണയം അവസാനിപ്പിച്ച് മറ്റൊരു പെൺകുട്ടിയെ കാമുകൻ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ് യുവതി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയത്. 

നഖ ബാബു എന്ന യുവാവുമായാണ് മാലിക പ്രണയത്തിലായിരുന്നത്. ഇരുവരും പരസ്പര‌ം വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അടുത്ത കാലത്തായി മാലികയെ അവ​ഗണിക്കുകയായിരുന്നു ബാബു. മറ്റൊരു പെൺകുട്ടിയുമായി ഇയാൾ വിവാഹനിശ്ചയം നടത്തുകയും ചെയ്തു‌‌. ഇതോടെയാണ് മാലിക പ്രകോപിതയായത്. 

പൊലീസും നാട്ടുകാരും ചേർന്നാണ് മാലികയെ ടവറിൽ നിന്ന് താഴെയിറക്കിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവതി താഴെയിറങ്ങാൻ തയ്യാറായത്. യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ബാബുവിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി പൊലീസ് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. യുവതിയുമായുള്ള വിവാഹത്തിന് ബാബുവും കുടുംബവും സമ്മതം അറിയിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയ ഇവരുടെ വിവാഹം ഇരു കുടുംബവും ചേർന്ന് നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം