India

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; ട്യൂഷന് പോയ 12 കാരി കൂട്ടബലാത്സംഗത്തിനിരയായി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍

ട്യൂഷന് പോയ പെണ്‍കുട്ടി സമയമേറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:  ഝാര്‍ഖണ്ഡില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഈയാഴ്ചയില്‍ സന്താല്‍ പര്‍ഗാനമേഖലയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കൂട്ടബലാത്സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് രാംഗഢ് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി സൈക്കിളില്‍ ട്യൂഷന്‍ ക്ലാസില്‍ പോയതായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ റോഡ് സൈഡില്‍ സൈക്കിള്‍ കാണുകയായിരുന്നു. റോഡരികിലെ മുള്‍ച്ചെടികള്‍ക്കുള്ളിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. സമീപത്തുനിന്ന് പൊലീസ് കോണ്ടം കണ്ടെത്തുകയും ചെയ്തു. 

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

'ഈ തീവെട്ടി കൊള്ളയ്ക്ക് കൂട്ടുനില്‍ക്കരുത്; അദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം'; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

മനസ്സ് തുറന്ന് വിഡി സതീശനും എംഎം മണിയും; ഒട്ടേറെ വിഭവങ്ങള്‍; സമകാലിക മലയാളത്തിന്റെ ഓണക്കാഴ്ച

പ്രതിമാസം 3,083 രൂപ മുതല്‍ 9,250 രൂപ വരെ വരുമാനം; അറിയാം ഈ സൂപ്പര്‍ പ്ലാന്‍