India

ഒരേ ഫ്‌ലാറ്റ് കാണിച്ച് ഒരുപാടു പേരില്‍നിന്നു പണം തട്ടി: ചതിക്കപ്പെട്ടവരില്‍ ഗായിക അനുരാധ പൊതുവാളും

മുംബൈയിലെ  ഏഴ് പ്രമുഖ ബില്‍ഡേഴ്‌സ് ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ പ്രമുഖ ബില്‍ഡേഴ്‌സിനെതിരെ പരാതിയുമായി ആളുകള്‍ രംഗത്ത്. ഒരു ഫ്‌ലാറ്റ് ഇവര്‍ നിരവധി ആളുകള്‍ക്കാണ് ബുക്ക് ചെയ്തത്. ലക്ഷങ്ങളുടെ തട്ടിപ്പു കേസില്‍ ഇരയായവരില്‍ ഗായിക അനുരാധ പൊതുവാളും ഉള്‍പ്പെട്ടിട്ടുണ്ട്. മുംബൈയിലെ  ഏഴ് പ്രമുഖ ബില്‍ഡേഴ്‌സ് ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. സംഭവം വിവാദമായതോടെ ഇവര്‍ ഏഴ് പേരും ഒളിവില്‍ പോയി.

അര്‍ണാല ബീച്ചിന് സമീപം വളരെ കുറഞ്ഞ വിലയില്‍ ഫ്‌ലാറ്റ് ലഭ്യമാണെന്ന് പറഞ്ഞാണ് ഇവര്‍ അനുരാധ ഉള്‍പ്പെടെയുള്ള ഇടപാടുകാരെ ചതിയില്‍ വീഴ്ത്തിയത്. എന്നാല്‍ ഇടപാടുകാര്‍ ആരും തന്നെ ഒരു ഫ്‌ലാറ്റ് ആണ് എല്ലാവരും ബുക്ക് ചെയ്തത് എന്ന് ആദ്യ ഘട്ടത്തില്‍ അറിയുന്നുണ്ടായിരുന്നില്ല.

കോടികള്‍ വിലമതിക്കുന്ന ആഢംബര ഫ്‌ലാറ്റ് ആയിരുന്നു കുറഞ്ഞ വിലയ്ക്ക് ഇവര്‍ വില്‍ക്കാനൊരുങ്ങിയത്. നീന്തല്‍ക്കുളം, ജിം, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവര്‍ വാഗ്ദാനം നല്‍കിയിരുന്നു. '2013ലാണ് ഞാന്‍ രണ്ട് ഫ്‌ലാറ്റുകള്‍ ബുക്ക് ചയ്തത്. പക്ഷേ, ബില്‍ഡേഴ്‌സ് എന്നെ ചതിക്കുകയാണുണ്ടായത്. ചതിക്കപ്പെട്ടെന്ന് മനസിലായപ്പോള്‍ തന്നെ ഞാന്‍ അര്‍ണല പൊലീസില്‍ പരാതി നല്‍കി. അന്നു മുതല്‍ പൊലീസിന്റെ ഭാഗത്തു നിന്ന് നല്ല സഹകരണമുണ്ട്' അനുരാധ പൊതുവാള്‍ വ്യക്തമാക്കി.

ബില്‍ഡേഴിസിനെതിരെ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികള്‍ എല്ലാവരും ഒളിവിലാണ്. ഇതില്‍ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തിയാല്‍ ഉടന്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം